Oct 31, 2022

മൃഗശാലയിൽ നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാല ചാടിപ്പോയി; പിടികൂടാൻ വാവ സുരേഷ് സ്വീഡനിലേക്ക്".


തിരുവനന്തപുരം: പാമ്പു പിടിയ്‌ക്കാൻ വാവ സുരേഷ് സ്വീഡനിലേക്ക്. മൃഗശാലയിൽ നിന്നും ചാടിപ്പോയ ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടുന്നതിന് വേണ്ടിയാണ് വാവ സുരേഷ് സ്വീഡനിലെ സ്റ്റോക്‌ഹോമിലേക്ക് പോകുന്നത്. അദ്ദേഹത്തെ കൊണ്ടുപോകാൻ സ്വീഡനിൽ നിന്നും പ്രത്യേക വിമാനം തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം.

സ്വീഡൻ യാത്രയുടെ വിവരം വൈറ്റ് ഹൗസ് ആണ് വാവാ സുരേഷിനെ അറിയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന് സന്ദേശം എത്തിയത്. വൈറ്റ് ഹൗസിലെ മലയാളി വഴിയാണ് സ്വീഡനിലെ ഉന്നത ഉദ്യോഗസ്ഥൻ വാവ സുരേഷുമായി ബന്ധപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് ഉഗ്ര വിഷമുള്ള രാജവെമ്പാല മൃഗശാലയിലെ കൂട്ടിൽ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പാമ്പ് ജനവാസ മേഖലയിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഏറെ അപകടകരമാണ്.

നിലവിൽ സ്‌റ്റോക് ഹോമിൽ തണുപ്പ് കാലമാണ്. ഈ സാഹചര്യത്തിൽ പാമ്പിനെ പിടികൂടുക എന്ന ദൗത്യം ഏറെ പ്രയാസകരമാണ്. ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് സ്റ്റോക് ഹോം. പാമ്പ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സ്വീഡനിലെ അധികൃതർ പാമ്പിനെ പിടികൂടാൻ കഴിയുന്ന വിദഗ്ധരെക്കുറിച്ച് ഇന്റർനെറ്റിൽ തിരയുകയായിരുന്നു. ഇന്റർനെറ്റിൽ നിന്നാണ് വാവ സുരേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only