Oct 19, 2022

ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടിയുളള തിരച്ചിൽ ആരംഭിച്ചു,.


മുക്കം: ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെയോടെ പുന:രാരംഭിച്ചു. ഇന്നലെ രാത്രി വെളിച്ചക്കുറവ് മൂലം അവസാനിപ്പിച്ച തിരച്ചിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വീണ്ടും തുടങ്ങിയത്.
സ്കൂബ ടീമംഗങ്ങളടങ്ങുന്ന സംഘങ്ങൾക്കൊപ്പം
വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും തിരച്ചിലിന് രംഗത്തിറങ്ങിയിട്ടുണ്ട്. ബംഗാൾ സ്വദേശി കർണാലിയാസ് ആണ് കഴിഞ്ഞ ദിവസം കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only