മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ചോലക്കുളം സേഫ്റ്റി നെറ്റ് നിർമ്മാണം അന്തിമ ഘട്ടത്തിൽ എത്തി.പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് വകയിരുത്തിയത് ഗുണഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യമാണ് സഫലമാവാൻ പോവുന്നത്. നെറ്റിന് മുകളിൽ വീഴുന്ന ചപ്പു ചവറുകൾ മുകളിൽ കയറി വൃത്തിയാക്കാൻ കഴിയുന്ന തരത്തിൽ ഹൈ പ്രൊട്ടക്ഷൻ ബീം ഡബിൾ ലെയറിൽ തീർത്താണ് നെറ്റ് നിർമ്മാണം പുരോഗമിക്കുന്നത്. നിലവിൽ കുടിവെള്ള ത്തിനായി നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കുളമാണിത്.വാർഡ് മെമ്പർ ജംഷിദ് ഒളകരയുടെ നേതൃത്വത്തിൽ ടികെ സുധീരൻ.അജയ് മാഷ്. ശശി മാങ്കുന്നുമ്മൽ. രവി താളിപ്പറമ്പിൽ. മൂസ കാക്കേങ്ങൾ. ഫിറോസ് എന്നിവർ സന്ദർശിച്ചു
Post a Comment