Oct 26, 2022

വ്യായാമം പൊതു നന്മക്ക് " എന്ന ഉദ്ദേശ്യത്തോടെ കുമാരനെല്ലൂരിലെ ജീവകാരുണ്യ സംഘടനയായ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മയിലെ അംഗങ്ങൾ റോഡ് ശുചീകരണം നടത്തി.


മുക്കം: കടവ് പാലത്തിൽ നിന്നും കുമാരനെല്ലൂർ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും മുൾപടർപ്പുകളോട് കൂടിയ പൊന്തക്കാടുകൾ വളർന്ന് പന്തലിച്ച് റോഡിലേക്ക് പടർന്നു കിടക്കുന്നത് കാരണം കാൽനടയാത്രക്കാർ വളരെ ക്ലേശം നേരിടുകയായിരുന്നു. പൊന്തക്കാടുകൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത് കാരണം ഡ്രൈവർമാരും വളരെ ബുദ്ധിമുട്ടിലായിരുന്നു. എതിരെ വരുന്ന വാഹനം തൊട്ടടുത്തെ യാൽ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ


വീതി കുറഞ്ഞ ഈ റോഡിലൂടെ വാഹനങ്ങൾ വരുന്ന സമയത്ത് കാൽ നടക്കാർക്ക് സൈഡിലേക്ക് മാറി നിൽക്കാൻ പ്രയാസമായിരുന്നു.

ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തിവരികയാണ്.
റോഡരികിലെ മുൾപ്പടർപ്പുകളും  പൊന്തക്കാടുകളും വെട്ടി വൃത്തിയാക്കുന്ന യജ്ഞത്തിൽ അവരോടൊപ്പം നാട്ടിലെ നല്ലവരായ ഒരു കൂട്ടം യുവാക്കളും പങ്കെടുത്തു.

ശ്രമദാനത്തിൽ റംഷാദ് അത്തോളി,മുസ്തഫ A,ഷഫീഖ് UK,ശംസുദ്ധീൻ  PP,ഹബീബ് റഹ്മാൻ O,ജംഷിദ് ഒളകര,ഉസൈൻകുട്ടി K,യൂസുഫ് കലയത്ത്,ജാഫർ ടി പി,ഉബൈസ് ടി പി എന്നീ NG അംഗങ്ങൾക്ക് പുറമെ
സലാം മേച്ചേരി,ഹനീഫ CK,യൂസുഫ് ചോലക്കൽ,യാസർ കെ,ഷാജു മോൻ,ജലീൽ,ഫിറോസ്,അൻവർ തരിപ്പയിൽ
തുടങ്ങിയവരും സജീവമായി പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only