Oct 8, 2022

ആംബുലൻസ് ഓടിച്ചത് നഴ്സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു".


തിരുവനന്തപുരം: ആംബുലൻസ് ഇടിച്ച്
ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന്
രാവിലെ വെഞ്ഞാറമൂടാണ്
അപകടമുണ്ടായത്.
അപകടം
സംഭവിക്കുമ്പോൾ ആംബുലൻസ് ഓടിച്ചത്
പുരുഷ നഴ്സായ അമൽ (22) ആണെന്ന്
പൊലീസ് കണ്ടെത്തി. പിരപ്പൻകോട്
സ്വദേശി ഷിബു (35)വാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകൾ അലംകൃതയ്ക്ക്
(നാല്) ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച രാവിലെ 6.30ഓടെ
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്
സമീപമായിരുന്നു അപകടം. ഇടുക്കിയിൽ
നിന്ന് തിരുവനന്തപുരത്തേക്ക്
മടങ്ങിവരികയായിരുന്ന ആംബുലൻസ്
നിയന്ത്രണം വിട്ട്
ബൈക്കിലിടിക്കുകയായിരുന്നു.
ഡ്രൈവറായ വിനീതും നഴ്സായ
അമലുമാണ്
ആംബുലൻസിലുണ്ടായിരുന്നത്.
ഇടുക്കിയിൽ നിന്ന് തിരികെ വരുന്നതിനിടെ
ഡ്രൈവർ ക്ഷീണിതനായതോടെ നഴ്സിനെ
വാഹനം ഓടിക്കാൻ ഏൽപ്പിച്ചെന്നാണ്
കരുതുന്നത്. തുടർന്ന് തിരികെയുള്ള
യാത്രയിൽ നഴ്സ് ആംബുലൻസ്
ഓടിക്കുകയായിരുന്നു. ഡ്രൈവറായ
വിനീതും നഴ്സ് അമലും വെഞ്ഞാറമൂട്
പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only