പാലക്കാട്: ചാലിശ്ശേരിയിൽ മൂന്ന്
പെണ്മക്കളെ
ലൈംഗികമായി പീഡിപ്പിച്ച
അച്ഛൻ അറസ്റ്റിൽ. പെണ്മക്കളുടെ
പരാതിയുടെ അടിസ്ഥാനത്തിലാണ്
ചാലിശ്ശേരി പൊലീസ് കേസെടുത്തത്.
രണ്ട് വർഷത്തോളം പ്രതി സ്വന്തം മക്കളെ
ഉപദ്രവിച്ചു. അതിനിടയിൽ രണ്ട് പേരുടെ
വിവാഹം കഴിഞ്ഞെങ്കിലും അച്ഛൻ പല
തരത്തിൽ പീഡനം തുടർന്നു. ഇതോടെ
വിവാഹിതരായ പെൺകുട്ടികൾ വീട്ടിൽ
വരാതെയായി. കഴിഞ്ഞ ദിവസം ഇളയ
കുട്ടിയുടെ വിവാഹം നിശ്ചയിച്ചു.
പിന്നാലെ സഹോദരിയേയും പീഡിപ്പിച്ച
വിവരം അറിഞ്ഞതോടെ മുതിർന്ന രണ്ട്
പേരും പൊലീസിൽ പരാതി
നൽകുകയായിരുന്നു. പെൺകുട്ടികളുടെ
വിശദമായി മൊഴി എടുത്തതോടെയാണ്
ക്രൂരമായ പീഡനകഥ പുറത്തായത്.
പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു.
സംസ്ഥാനത്ത് കൊവിഡ് കാലത്ത്
പോക്സോ കേസുകളുടെ എണ്ണം കുത്തനെ
കൂടി എന്ന ഞെട്ടിപ്പിക്കുന്ന വിവരം നേരത്തെ
പുറത്ത് വന്നിരുന്നു. ലോക്ഡൗണിൽ
കുട്ടികൾ വീട്ടുകാർക്കൊപ്പം കഴിഞ്ഞ
കാലയളവിൽ തന്നെയായിരുന്നു കൂടുതൽ
പീഡനങ്ങളും നടന്നത്. ഗർഭച്ഛിദ്രത്തിന്
അനുമതി തേടി അടുത്തിടെ
ഹൈക്കോടതിയിലെത്തിയ പോക്സോ
കേസുകളിലെ വലിയൊരു ശതമാനം
ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം
വീടുകാരിൽ നിന്ന് തന്നെയാണ് എന്ന
ഞെട്ടിക്കുന്ന വിവരങ്ങളാണ്പുറത്തുവരുന്നത്.
Post a Comment