Oct 7, 2022

പട്ടികവർഗ്ഗ കോളനികളിൽ സമ്പൂർണ്ണ പാർപ്പിട പദ്ധതി; തറക്കല്ലിടൽ കർമ്മം നിർവഹിച്ചു



കൂടരഞ്ഞി പഞ്ചായത്തിൽ പട്ടികവർഗ്ഗ കോളനിയിലെ ഭവന രഹിത കുടുബങ്ങൾക്ക് 'ലൈഫ്' പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ തറക്കല്ലിടൽ കർമ്മം 
ലിന്റോ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. 

കൂടരഞ്ഞി ചുള്ളിയകം കോളനി നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പട്ടിക വർഗ്ഗ വികസന വകുപ്പ് ഏറ്റെടുത്ത  പനക്കച്ചാൽ പീലിക്കുന്ന് പ്രദേശത്താണ് വീടുകൾ നിർമ്മിക്കുന്നത്. 
പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ  സർവ്വതോന്മുഖമായ പുരോഗതി ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസ് തോമസ് മാവറ, വി.എസ്.രവീന്ദ്രൻ, ജില്ലാ ടൈബൽ ഓഫീസർ എം.കെ. മെഹറൂഫ്, പട്ടിക വർഗ്ഗ ഓഫീസർ സലീഷ്, വി.ഇ. ഒ മാരായ ബിജി.പി.എസ്, ജോസ് കുര്യാക്കോസ്, സി.ഡി എസ് മെമ്പർ സജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത് പി.എസ് നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only