Oct 6, 2022

ലഹരി മുക്ത കേരളം തീവ്രയ ജ്ഞ പരിപാടിക്ക്തുടക്കമായി.


മുക്കം.  കാരശ്ശേരി :  ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കേരളമാകെ ലഹരിക്കെതിരെ എന്ന പ്രമേയം ഉയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരി മുക്ത കേരളം തീവ്രയ ജ്ഞ പരിപാടിക്ക് കാരശ്ശേരി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ തുടക്കം കുറിച്ചു. ആനയാംകുന്ന് വി. എം. എച്ച്.എം എച്ച്.ഹയർ സെക്കണ്ടറിയിൽ നടന്ന പരിപാടി വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ഉത്ഘാടനം ചെയ്തു.
എ.വി നിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അനിൽ ശേഖർ, അധ്യാപകരായ സമീർ അഹമ്മദ്‌ , ഇജാസ് അഹമ്മദ്‌ , അബ്ദുൽ സഫീർ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only