കൂടരഞ്ഞി : പഞ്ചായത്ത് കാടോത്തിക്കുന്ന് വനാതിർത്തിയിൽ വന്യമൃഗ ശല്യം തടയാൻ സ്ഥാപിക്കുന്ന സൗരോർജ വേലി പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിൽ കയറുന്നത് പ്രതിരോധിക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് –ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്ത പദ്ധതിയാണിത്.
ജില്ലാ –ബ്ലോക്ക് പഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതവും പഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.കാടോത്തിക്കുന്ന് മേഖലയിൽ കാട് വെട്ടി തെളിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. അത് പരിഹരിച്ചാണു പദ്ധതി ഇപ്പോൾ അവസാനഘട്ടത്തിലേക്ക് എത്തുന്നത്. പദ്ധതിയുടെ പുരോഗതി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പഞ്ചായത്ത് അംഗം എൽസമ്മ ജോർജ്, കൃഷി ഓഫിസർ പി.എം. മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ച് വിലയിരുത്തി.
Post a Comment