Oct 19, 2022

കൊയിലാണ്ടിയില്‍ നിന്നും നാട് വിട്ടവിദ്യാര്‍ഥികളെ കൊച്ചിയില്‍ കണ്ടെത്തി.."


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും നാട് വിട്ട വിദ്യാര്‍ത്ഥികളെ എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കണ്ടെത്തി. നന്തി ഇരുപതാം മൈല്‍ കൊളരാട്ടില്‍ അബ്ദു റസാഖിന്റെ മകന്‍ മുഹമ്മദിനെയും കടലൂര്‍ വന്മുഖം കുഞ്ഞാലിന്‍താഴെ മുഹമ്മദ് സഫ്‌വാനെയുമാണ് കണ്ടെത്തിയത്. സി.കെ.ജെയിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണിവര്‍.
ഒക്ടോബര്‍ പതിനെട്ടിനാണ് ഇവരെ കാണാതായത്. കഴിഞ്ഞദിവസം എറണാകുളത്ത് ഒരു ലോഡ്ജിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇവരെ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം എറണാകുളത്തേക്ക് തിരിച്ചിരുന്നു.ഇരുവരും ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തിയിട്ടുണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only