Oct 27, 2022

പന്ത്രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ മൂലയൂട്ടി ജീവൻ രക്ഷിച്ച് പൊലീസ് ഓഫിസർ : .


കൊയിലാണ്ടി:പന്ത്രണ്ട് ദിവസം മാത്രമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച വനിതാ പൊലീസ് ഓഫിസർ രമ്യ ഇപ്പോൾ നാട്ടിലെ താരം. കഴിഞ്ഞ 23ന് 12 ദിവസം പ്രായമുളള്ള കുഞ്ഞിനെ ഭർത്താവും ഭർതൃമാതാവും കടത്തിക്കൊണ്ടുപോയ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യ. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭർത്താവ് കുഞ്ഞുമായി മുങ്ങിയതായി പരാതി ലഭിച്ചപ്പോൾ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണം ബത്തേരിയിലാണ് അവസാനിച്ചത്. ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇവരെ ബത്തേരിയിൽ നിന്നാണു പിടികൂടിയത്. കുഞ്ഞിനെ പരിശോധനക്കായി ആശുപത്രിയിൽ പൊലീസ് കൊണ്ടുപോയപ്പോൾ എല്ലാവരും ആശങ്കയിലായിരുന്നു.

12 ദിവസം മാത്രമായ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഷുഗർ ലെവൽ താണു വരുന്നു. താൻ ഫീഡിങ് മദറാണെന്ന് ഡോക്ടറോട് പറഞ്ഞു അനുമതി വാങ്ങിയ ശേഷം രമ്യ കുഞ്ഞിനെ മാറോട് ചേർത്തപ്പോൾ തന്നെ വാവിട്ടു കരഞ്ഞ കുഞ്ഞു കരച്ചിൽ നിർത്തി. പിന്നെ അമ്മിഞ്ഞപ്പാൽ നുണഞ്ഞു. തുടർന്നു കുഞ്ഞു ഉഷാറായതോടെ എല്ലാവരും സന്തോഷഭരരിതരായി. നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടി മാധവന്റെയും രതിദേവിയുടെയും മകളാണ് രമ്യ. ഭർത്താവ് അധ്യാപകനായ അശ്വന്ത്. അഞ്ചും ഒന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് രമ്യക്കുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only