കൊട്ടാരക്കര :മൂന്നര വയസ്സുള്ള മകളെ അങ്കണവാടിയിൽ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം കടന്ന യുവതിയെ പൊലീസ് പിടികൂടി. യുവതിയെയും കൂടെ ഉണ്ടായിരുന്ന കടയ്ക്കൽ ചരിപ്പറമ്പ് സുനിൽ വിലാസത്തിൽ അനിൽ കുമാറിനെയും (36) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 22നാണ് യുവതിയെ കാണാതായത്. യുവതിക്ക് രണ്ടു കുട്ടികൾ ഉണ്ട്. മൂത്ത മകളെ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി അനിൽകുമാറിനൊപ്പം പോയതായി പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ നമ്പർ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
Post a Comment