കൂടരഞ്ഞി: വ്യായാമത്തിലൂടെ വൈദ്യുതി നിർമ്മിക്കാം എന്ന ആശയത്തിന് ജില്ലാ ശാസ്ത്രോത്സവത്തിൽ വർക്കിങ് മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഫിൻ അഷ്റഫും മെൽവിൻ മാത്യു ജേക്കബും.
വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ നിന്നും നഷ്ടമാകുന്ന ഊർജ്ജത്തെ ഒരു ആൾട്ടർനേറ്റർ ഉപയോഗിച്ച് വൈദ്യുതിയാക്കി മാറ്റി ബൾബ് , മിക്സി തുടങ്ങിയ ഉപകരണങ്ങൾ തൽസമയം പ്രവർത്തിപ്പിക്കാമെന്നും ഈ വൈദ്യൂതി ബാറ്ററിയിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാൻ കഴിയുമെന്നും ഇവർ പറയുന്നു.വ്യായാമ സൈക്കിളിലെ പിൻചക്രത്തോട് ചേർത്ത് ഘടിപ്പിച്ച ആൾട്ടർനേറ്റർ ഉപയോഗിച്ചാണ് ഇവിടെ യാന്ത്രികോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നത്. കൂടരഞ്ഞി കപ്പോടത്ത് അഷ്റഫ് -മറിയംബി ദമ്പതികളുടെ മകനാണ് അഫിൻ. കൂടരഞ്ഞി മംഗലത്തിൽ ജേക്കബ് മാത്യു -റീജ ദമ്പതികളുടെ മകനാണ് മെൽവിൻ.
Post a Comment