കോഴിക്കോട് ഓമശ്ശേരി കൊട്ടാരക്കോത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന കോഴിഅറവ് മാലിന്യസംസ്കരണ പ്ലാന്റ് ജനവാസ മേഖലയിൽനിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലിന്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ല കളക്ടർക്ക് നിവേദനം നൽകി. പ്ലാന്റിന് അനുമതി നൽകിയത് അനധികൃതമാണെന്ന് പ്രതിനിധി സംഘം കളക്ടറെ ബോധ്യപ്പെടുത്തി.സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.സി. വേലായുധൻ, എം.ഇ ജലീൽ ലോക്കൽ കമ്മിറ്റി അംഗം ഗീത കെ.ജി എന്നിവർ ഉൾപ്പെട്ട സംഘമാണ് കളക്ടർക്ക് നിവേദനം നൽകിയത്.
Post a Comment