Oct 28, 2022

കാരശ്ശേരി പഞ്ചായത്ത് സ്കൂൾ കായികമേള: സി.എച്ച്.എം എൽ .പി എസ് നെല്ലിക്കാപറമ്പ് ചാമ്പ്യൻമാർ .


കാരശ്ശേരി :മുരിങ്ങംപുറായ് പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മേളയിൽ ഗ്രാമ പഞ്ചായത്തിലെ 6 എൽ.പി സ്കൂളുകളിൽ നിന്ന് 111 കുട്ടികൾ പങ്കാളികളായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൽ പി മിനി, എൽ. പി കിഡീസ് എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സര ഇനങ്ങൾ. 50,100 മീറ്റർ ഓട്ടം, ലോംഗ് ജംബ്, സ്റ്റാന്റിംഗ് ബ്രോഡ് ജംബ്, റിലേ എന്നീ കായിക ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടന്നു. കായിക മേളയിൽ മത്സരാർത്ഥികളെ അണിനിരത്തി കൊണ്ടുള്ള മാർച്ച് പാസ്ററ് ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി സ്മിത പതാക ഉയർത്തി.
വിന്നേഴ്സിനുള്ള എവറോളിംഗ് ട്രോഫി സി.എച്ച്.എം .എൽ . പി സ്കൂൾ നെല്ലിക്കാപ്പറമ്പ് കരസ്ഥമാക്കി. റണ്ണേഴ്സിനുള്ള എവറോ ളിംഗ് ട്രോഫി ജി.എൽ. പി സ്ക്കൂൾ കക്കാടും കരസ്ഥമാക്കി.
വ്യക്തിഗത ചാമ്പ്യൻ ആയി എൽ. പി മിനി ബോയ്സ് ൽ മുഹമ്മദ്‌ ഷഹബാസ് (എച്ച് എൻ സി കെ കാരശ്ശേരി ) മിനി ഗേൾസിൽ നജ ഫാത്തിമ (ജി.എൽ.പി സ്കൂൾ ആനയാംകുന്ന് ) ന കിഡീസ് ബോയ് യ്സിൽ ഉമറുൽ ഫാറൂഖ് (സി എച്ച് എം എൽ പി സ്കൂൾ നെല്ലിക്കാപറമ്പ്) ഗേൾസിൽ  മിൻഹ കെ.പി (ജി എൽപിഎസ് കക്കാട് )  തിരെഞ്ഞെടുത്തു.വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ജിജിത സുരേഷ്‌, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ,ജംഷിദ് ഒളകര, പ്രധാനദ്ധ്യാപകരായ ഷമീർ, ഗിരിജ, ജാനിസ് , റൂബി,റസാക്ക്  തങ്കമണി, ബി ആർ . സി കായിക അദ്ധ്യാപകർ ഷബീറ സുധീർ , സുരേഷ് കുമാർഎന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only