ചെറുവാടി : ചെറുവാടി മില്ലത്ത് മഹൽ അൽ റുദൈമാൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ നാലാമത് കട്ടയാട്ട് റസാഖ്മാസ്റ്റർ സ്മാരക ഫുട്ബാൾ മേളയുടെ കളിപട്ടികയുടെ പ്രകാശനം ടൂർണമെന്റ് കമ്മറ്റി ചെയർമാൻ കെ വി അബ്ദുസലാം മാസ്റ്റർ നിർവ്വഹിച്ചു . ചടങ്ങിൽ കമ്മറ്റി ജനറൽ കൺവീനർ എൻ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു . കെ എച് മുഹമ്മദ് , അബ്ദു കോട്ടൺ സ്പോർട്ട് ,ബാപ്പു മാസ്റ്റർ , എൻ ജമാൽ ,ഉണ്ണിമോയ്ദീൻ ,ടി പി ശറഫുദ്ധിൻ ,നാസർ തെന്നെച്ചെരി , അസ്മാൻ ,റസാഖ് ടി പി ,എ കെ അപ്പുണി ,അഷ്റഫ് കെ ടി ,എന്നിവർ പങ്കെടുത്തു .
ഈ വരുന്ന നവംബർ രണ്ട് മുതൽ ചെറുവാടി ഖില്ലാഫത്ത് സ്റ്റേഡിയത്തിൽ കാൽപന്ത് കളിയുടെ പടയോട്ട രാവുകൾക്ക് തുടക്കം കുറിക്കുകയാണ്
Post a Comment