ദുബായ്ജബല്‍ അലിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. ഒരു മാസം മുന്‍പേ ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നിരുന്നു. ദസറ ഉത്സവ ദിനമായ ഒക്ടോബര്‍ 5 മുതല്‍ പൊതുജനങ്ങള്‍ക്ക് ഔദ്യോഗികമായി ക്ഷേത്രം തുറന്ന് കൊടുക്കും. 16 ദേവതകളേയും മറ്റ് ഇന്റീരിയര്‍ വര്‍ക്കുകളും കാണാന്‍ ഭക്തര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും അവസരം ഉണ്ടാവും. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെ ഉള്ള അതിഥികളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കുന്നത്. ക്ഷേത്രം രാവിലെ 6.30 മുതല്‍ രാത്രി 8 വരെ തുറന്നിരിക്കും.
മൂന്നു വര്‍ഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദുബയിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബല്‍ അലിയിലെ ഈ ക്ഷേത്രത്തിന് സ്വന്തമാണ്.
മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും ഇംഗ്ലിഷുമെല്ലാം ഇവിടെ പ്രാര്‍ഥനകള്‍ മുഴങ്ങും. ക്ഷേത്രത്തിന്റെ ചുവരില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ചിത്രങ്ങളുണ്ട്.
Post a Comment