കക്കാടംപൊയിൽ.. പൊതുവിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് കക്കാടംപൊയിൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ സുധീപ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ സീന ബിജു, ഹെഡ്മാസ്റ്റർ ജോസഫ് എം ജെ, പി റ്റി എ പ്രസിഡന്റ് പി ജെ ജോസഫ്, ധന്യ മോൾ മാത്യു, സിജു കുര്യാക്കോസ്, നവനീത് സി. റ്റി എന്നിവർ പ്രസംഗിച്ചു.
Post a Comment