Oct 6, 2022

ഗ്രെയ്സ് മെഗാ ബിരിയാണി ചലഞ്ച്; വിഭവങ്ങൾ ഏറ്റുവാങ്ങൽ കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം


മുക്കം: മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ മെഗാ ബിരിയാണി ചലഞ്ചിലേക്ക് പ്രാദേശികാടിസ്ഥാനത്തിൽ സമാഹരിച്ച വിഭവങ്ങൾ  ഏറ്റുവാങ്ങൽ കാരശ്ശേരി പഞ്ചായത്തിൽ ആരംഭിച്ചു.
കാരശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനം  കറുത്ത പറമ്പ് യുണിറ്റിൻ്റെ   ആദ്യ ഘഡു  50 ചാക്ക് അരി (ഒന്നര ലക്ഷം രൂപ) 
 ഏറ്റുവാങ്ങിക്കൊണ്ട് 
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.സ്മിത നിർവഹിച്ചു.  പ്രവാസികളും നാട്ടുകാരും ചേർന്നു സമാഹരിച്ച  തുക , പി.പി.ഷംസുദ്ദീൻ, കെ.പി.സുഹൈൽ എന്നിവർ കൈമാറി. 
ഗ്രെയ്സിൻ്റെ നൂതന പദ്ധതികളായ  ലഹരി വിമുക്തി കേന്ദ്രം,  മാനസിക രോഗികൾക്കുള്ള ചികിത്സ, പുനരധിവാസ കേന്ദ്രം, വയോജനങ്ങൾക്കുള്ള ഡേ കെയർ സെൻ്റർ എന്നിവ ഉൾക്കൊള്ളുന്ന ഗ്രെയ്സ് പാർക്ക് നിർമാണാവശ്യാർഥം
ഒക്ടോബർ 24, 25 തിയ്യതികളിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. 
വിഭവ സമാഹരണം ഏറ്റുവാങ്ങൽ ഉദ്ഘാടന ചടങ്ങിൽ ഗ്രെയ്സ് ചെയർമാൻ പി.കെ.ഷരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.ടി.അഷ്റഫ് ,വി .പി .സുബൈർ, അബ്ദുൽ മജീദ് കരിമ്പാല കുന്നത്ത്, ഖാലിദ് പൊയിലിൽ, കെ.പി.മുഹമ്മദ് മാസ്റ്റർ, സജീഷ് എള്ളങ്ങൽ, കെ.പി കുഞ്ഞൻ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only