മുക്കം: തേക്കുംകുറ്റി ഫാത്തിമ മാതാ എൽ പി സ്കൂളിൽ കുട്ടികളുടെ പാർക്കിന്റെയും വാതിൽപ്പുറ പഠനാങ്കണത്തിന്റെയും ഉദ്ഘാടനം ശ്രീമതി. മേരി ജോൺ നിർവഹിച്ചു.
കുട്ടികൾക്ക് വിനോദത്തിനായുള്ള പാർക്കും പഠനം ഉല്ലാസകരമാക്കാനുള്ള വാതിൽപ്പുറ പഠാനാങ്കണവും ഒരുക്കുന്നതിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണം ശ്രദ്ധേയമായി.
സ്കൂൾ മാനേജർ ഫാ. ഡൊമിനിക് മുട്ടത്തുകുടി അധ്യക്ഷത വഹിച്ച യോഗത്തിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വി പി സ്മിത മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സത്യൻ മുണ്ടയിൽ, ശിവദാസൻ കരോട്ടിൽ, നൗഷാദ് കെ , ബി. പി. സി ശിവദാസൻ കെ എം, ഹെഡ്മിസ്ട്രസ് റൂബി തോമസ്, അസൈൻ ഊരാളി,ആൻ്റണി വെള്ളാരം കുന്നേൽ , ജോബിൻ ജോസഫ്
എന്നിവർ പ്രസംഗിച്ചു.
Post a Comment