Oct 19, 2022

നഴ്സറി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു; പ്രിന്‍സിപ്പലിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍


നഴ്സറി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍. ഹൈദരബാദ് ബഞ്ചാരഹില്‍സിലെ ദാവ് പബ്ലിക് സ്‌കൂളിലെ നാല് വയസ്സുകാരിയായ വിദ്യാര്‍ഥിനിയെയാണ് ഡ്രൈവറായ രജനികുമാര്‍ പീഡിപ്പിച്ചത്. തിങ്കളാഴ്ച പ്രിന്‍സിപ്പലിന്‍റെ ചേംബറിന്‍റെ എതിര്‍വശത്തുള്ള ലാബില്‍ വച്ചാണ് ഇയാള്‍ ബലാല്‍സംഗം ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.

രണ്ട് മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയാണ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി കുട്ടി വീട്ടിലെത്തിയാല്‍ ആരോടും ഒന്നും മിണ്ടാതെ ഇരിക്കല്‍ പതിവായതോടെയാണ് അമ്മയ്ക്ക് സംശയം ആയത്. ചൊവ്വാഴ്ച രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ഡ്രൈവറെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറഞ്ഞു. പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കൂടുതല്‍ കുട്ടികളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തോ എന്ന് പൊലീസ് അന്വേഷിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only