Oct 24, 2022

ഷിഗല്ല: ആനയാംകുന്നിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി".


കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് കുന്നേരി ഭാഗത്ത് ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

 പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും കാരണം കഴിഞ്ഞ ദിവസം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ സഹോദരനും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സമീപ പ്രദേശത്തെ വീടുകളിൽ പനി, വയറിളക്ക ലക്ഷണമുള്ളവരെകണ്ടെത്തുന്നതിനായി സർവേയും കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷനും നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only