Oct 3, 2022

ഗാന്ധിസ്മൃതിയിൽ എസ് കെ സ്മൃതി കേന്ദ്രം


മുക്കം : ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയുടെ ചുമതലയിലുള്ള മുക്കത്തെ എസ് കെ പൊറ്റക്കാട് സ്മൃതി കേന്ദ്രം  ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ശുചീകരിച്ചു. കാട് വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയും അവർ ഗാന്ധി സ്മരണ പുതുക്കി.
 വാർഡ് മെമ്പർ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. ബഹുസ്വരം ചെയർമാൻ സലാംകാരമൂല, പ്രിൻസിപ്പൽ മോനുദ്ദീൻ പി പി, ഷെറിൻ പി കെ, എൻ എം ഹാഷിർ, എൻ അബ്ദുൽ സത്താർ, വദൂദ് റഹ്മാൻ കെ പി, ഒ സി മുഹമ്മദ്‌, ജി അബ്ദുൽ അക്ബർ, ഷാഫി കോട്ടയിൽ, ശശി മാങ്കുന്നുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only