Oct 3, 2022

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ തീ, നാലംഗ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി


തൃപ്രയാര്‍:ഓടിക്കൊണ്ടിരിക്കുന്ന കാറിൽ തീപടർന്നു, നാലംഗ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി .കൂനംമൂച്ചിയില്‍ നിന്നും പഴുവിലിലുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന  കൂനംമൂച്ചി മേലിട്ട് തരകന്‍ വീട്ടില്‍ ജോഫിയും കുടുംബവുമാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.കാറിനു മുന്‍പില്‍ നിന്ന് പുക ഉയരുന്നതുകണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ ബഹളം വച്ചപ്പോഴാണ് കാറിലുണ്ടായിരുന്നവര്‍ വിവരം അറിഞ്ഞത്. ഉടന്‍ കാര്‍ നിറുത്തിയെങ്കിലും പെട്ടെന്ന് തുറക്കാനായില്ല. കാറിന്റെ സെന്റര്‍ ലോക്ക് കുരുങ്ങിയിരുന്നു. പിന്നീട് കരുതലോടെ ഡോര്‍ തുറന്ന് നാലുപേരും പെട്ടെന്ന് പുറത്തിറങ്ങി. അപ്പോഴേക്കും തീ പടര്‍ന്ന് പൊട്ടിത്തെറിയും ഉണ്ടായി.

ഗ്യാസിലും പെട്രോളിലും ഓടുന്ന കാറായതിനാല്‍ അപകടം ഉണ്ടാവുമെന്ന് എല്ലാവരും ഭയന്നു. അപകട സമയത്ത് പെട്രോളിലായിരുന്നു. പൊട്ടിത്തെറി ഭയന്ന് രക്ഷാപ്രവര്‍ത്തനം നടന്നില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും എന്‍ജിന്‍ മുഴുവന്‍ കത്തിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only