കൂടരഞ്ഞി :കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ വീടിൻെറ താക്കോൽദാനവും സ്കൂൾ കോമ്പൗണ്ടിലെ തനതിടം ബയോ പാർക്കിന്റെ ഉദ്ഘാടനവും നാളെ(24-10-2022) കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയായ സ്വപ്നക്കൂട് മൂന്നു വീടുകൾ കഴിഞ്ഞ മൂന്നു വർഷങ്ങളിലായി സ്കൂളിലെ വിദ്യാർഥികൾക്ക് നിർമ്മിച്ചു നൽകിയിരുന്നു. അഞ്ചാമത്തെ വീടിന്റെ നിർമ്മാണത്തിനുള്ള ഫണ്ട് സ്വീകരിക്കലും പ്രസ്തുത ചടങ്ങിൽ വച്ച് നടക്കും. സാമൂഹ്യ സേവനവും സമർപ്പണ മനോഭാവവും സ്കൂളിലെ എൻഎസ്എസ് ടീമിനെ മികവുറ്റതാക്കുന്നു.
മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് നേരത്തെ സ്കൂളിന് അവാർഡ് ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ലിന്റോ ജോസഫ് , ജാമിയ മർക്കസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, എൻ.എസ്.എസ്. സ്റ്റേറ്റ് കോഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ , കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ,വാർഡ് മെമ്പർ ബിന്ദു ജയൻ എന്നിവർ സംബന്ധിക്കുമെന്ന് പ്രിൻസിപ്പാൾഅബ്ദുനാസർ ചെറുവാടി അറിയിച്ചു
Post a Comment