കോഴിക്കോട്: നഗരത്തിൽ വിൽപനക്കായി കൊണ്ടുവന്ന 12 ഗ്രാം എം.ഡി.എം.എയുമായി ബേപ്പൂർ സ്വദേശി അറസ്റ്റിൽ. തമ്പി റോഡ് ചാമ്പയിൽ വീട്ടിൽ മുജീബ് റഹ്മാനെയാണ് (40) പൊലീസ് പിടികൂടിയത്.
അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) സബ് ഇൻസ്‌പെക്ടർ എം.എൻ. വിനീത് കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന്, മിംസ് ഹോസ്പിറ്റലിനടുത്തുനിന്ന് പിടിയിലായ ഇയാളിൽനിന്ന് 12 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
Post a Comment