Oct 6, 2022

എൻ ഐ ടി യിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു


കോഴിക്കോട്: മുക്കം.എൻ.ഐ.ടി കോട്ടേർസിൽ ദമ്പതികളെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാല് മണിയോടു കൂടെയായിരുന്നു സംഭവം. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. പാചകവാതക സിലിണ്ടർ അടുക്കളയിൽ നിന്നും റൂമിലേക്ക് മാറ്റി തീ കത്തിക്കുകയായിരുന്നു എന്നാണ് സംശയം. പോലീസ് അസിസ്റ്റന്റ് കമ്മീഷൻ സുദർശൻ, ഫയർഫോഴ്‌സ്, എസ് ഐ അബ്ദുൾ റഹ്മാൻ , കുന്ദമംഗലം എസ് ഐഅഷ്‌റഫ് തുടങ്ങിയവർ സ്ഥലത്തു എത്തിയിട്ടുണ്ട്. പോലിസിന്റെ നേതൃത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only