കോഴിക്കോട്: കുന്ദമംഗലത്ത് ഗുണ്ടാനേതാവിനെ ഗൂഢാലോചന നടത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റിലായി. നാലുപേരാണ് അറസ്റ്റിലായത്. ചെത്തുകടവ് വാലങ്ങള്‍ വീട്ടില്‍ സുജിത് കുഞ്ഞുമോന്‍ (31), ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ലിബേഷ് എന്ന ടിന്റു (33), വരട്ട്യാക്ക് പുതശ്ശേരി പറമ്ബില്‍ ഷാജി (48 ) രക്ഷപ്പെടാനും ഒളിവില്‍ പറക്കാനും സഹായിച്ച ശിവഗിരി കരിപ്പറമ്ബത്ത് വീട്ടില്‍ അഖില്‍(31) എന്നിവരെയാണ് ഡി.സി.പി എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരം അസി. കമ്മിഷണര്‍ സുദര്‍ശന്‍, എസ്.എച്ച്.ഒ യൂസഫ് നടത്തറമ്മല്‍, എസ്.ഐ ജിബിന്‍ ഫ്രെഡി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പരസ്പര വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 16ന് രാത്രി 10.30ന് ചെത്തുകടവ് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്താണ് നിരവധി കേസുകളില്‍ പ്രതിയായ ചെത്തുകടവ് കുറുങ്ങോട്ടുമ്മല്‍ ജിതേഷിനെതിരെ വധശ്രമം നടന്നത്. സ്പെഷ്യല്‍ ആക്‌ഷന്‍ ഫോഴ്സിലെ അംഗങ്ങളായ എസ് .ഐ. മോഹന്‍ദാസ്, ആദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, അര്‍ജുന്‍ എ.കെ, രാഖേഷ് ചൈതന്യം എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post a Comment