Oct 31, 2022

"ഷാരോണിന്റെ കൊലപാതകം: ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതി ചേർത്തു".


തിരുവനന്തപുരം∙ ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് പ്രതി ചേർത്തു. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവർ പൊലീസിന്റെ കസ്റ്റഡിയിൽ ആണ്. തെളിവു നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു.


ഗ്രീഷ്മ ഒറ്റയ്ക്കല്ല ഇതു ചെയ്തതെന്നും വീട്ടുകാർക്ക് പങ്കുണ്ടെന്നുമായിരുന്നു ആദ്യം മുതൽ ഷാരോണിന്റെ കുടുംബത്തിന്റെ നിലപാട്. പാറശാല പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം ആ രീതിയിൽ അന്വേഷണം നടന്നിരുന്നില്ല. ആരോപണങ്ങളെ പാടെ നിഷേധിക്കുന്ന നിലപാടായിരുന്നു ലോക്കൽ പൊലീസിന്റേത്. ഷാരോൺ മരിച്ച് ആറാം ദിവസമാണ് വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ സമ്മതിച്ചത്.

ബന്ധത്തിൽനിന്നു പിന്മാറാൻ മകൻ തയാറായിരുന്നു എന്നാൽ ഗ്രീഷ്മ വിളിച്ചുകൊണ്ടുപോയതാണെന്ന് പിതാവ് ജയരാജ് പറഞ്ഞിരുന്നു. താൻ ഒറ്റയ്ക്ക് കുടുംബത്തിലെ ആരും അറിയാതെ ചെയ്ത കുറ്റകൃത്യമാണിതെന്ന നിലപാടാണ് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ എടുത്തിരുന്നത്. ഇനി പൊലീസ് കസ്റ്റഡിയിൽ ഗ്രീഷ്മയുടെ അച്ഛനും ബന്ധു പ്രിയദർശിനിയും ഉണ്ട്. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽപ്പേർ പ്രതികളാകുമോ എന്ന് അറിയാൻ കഴിയൂ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only