കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഷിഗല്ല റിപ്പോർട് ചെയ്തതുമായ് ബന്ധപെട്ട പരിശോധനയിൽ ഇത്തരം രോഗങ്ങൾ വരാൻ സാധ്യത ഉള്ളതായും , പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും 2022 ജനുവരി മാസം തന്നെ കേരള സംസ്ഥാന മലിനീകണ നിയന്ത്രണ ബോർഡ് പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചിട്ടും വേണ്ടത്ര കരുതൽ നടപടി എടുക്കുന്നതിൽ വന്ന പാളിച്ചയാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകാൻ കാരണമാക്കിയതെന്ന് LDF മെമ്പർമാർ പറഞ്ഞു. ഇത്തരം സുപ്രധാനമായ വിവരം ലഭിച്ചിട്ടു റിപ്പോർട്ടിൽ പരമാർശിച്ച പ്രദേശത്തെ വാർഡ് മെമ്പറെ പോലും വിവരം അറിയിക്കാതെ മൂടി വെയ്ക്കുകയായിരുന്നു. അന്ന് തന്നെ ആരോഗ്യവിഭാഗം ഉദ്ദ്യേഗസ്ഥരുമായ് ബന്ധപ്പെട്ട് കരുതൽ നടപടിയ്ക്ക് നേതൃത്വം നൽകേണ്ട ഭരണ സമിതി പ്രശ്നത്തെ ഗൗരവത്തോടെ കാണാതെ നോക്കുകുത്തിയായ് നിൽക്കുകയായിരുന്നു.
ഇത്തരം അതിപ്രധാനമായ രേഖകൾ പഞ്ചായത്ത് ഭരണസമിതി മീറ്റിങ്ങിൽ വെയ്ക്കാൻ പോലും ഇവർ തയ്യാറാകാത്തത് കാരശ്ശേരിയിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്. ഷിഗല്ല സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രി യിൽചികിത്സ നടത്തി രോഗം മാറി വീട്ടിലെത്തിയപ്പോയാണ് ഇത്തരം രോഗം ഉണ്ടായിരുന്ന കാര്യം പോലും പഞ്ചായത്ത് അറിയുന്നത്.
അറിഞ്ഞ പാടെ രോഗിയുടെ സ്വകാര്യത ഉൾപെടെ പരസ്യപെടുത്തി കുടുംബത്തെ ഒറ്റപെടുത്താനാണ് ഭരണ സമിതി ശ്രമിച്ചതെന്ന കാര്യം ഗൗരവപൂർവ്വം കാണേണ്ടതാണ്. ഇതിന് രണ്ട് ഭരണ സമിതി മെമ്പർ മാർ തന്നെ നേതൃത്വം നൽകി എന്നതും പരിശോധിക്കേണ്ടതാണ്. വിവിധ സോഷ്യൽ മീഡിയകളിലും വാർത്താ ചാനലുകളിൽ പോലും കുടുംബത്തെ മോശമാക്കുന്ന രൂപത്തിലാണ് വാർത്ത വന്നിട്ടുള്ളത്. ഇത് പ്രതിഷേധാർഹമാണ്. KP ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ശിവദാസൻ , MR സുകുമാരൻ , EP അ ജിത്ത്, KK നൗഷാദ്, ജിജിതാ സുരഷ്, ശ്രുതി കമ്പളത്ത്, സിജി സിബി തുടങ്ങിയവർ
Post a Comment