Oct 2, 2022

മണാശ്ശേരി പന്നൂർ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യo രൂക്ഷതയിൽ കർഷകർ വലയുന്നു.


മുക്കം: മണാശ്ശേരി നെല്ലിക്കുന്ന്, പന്നൂർ പ്രദേശങ്ങളിൽ പന്നി ശല്യം അതിരൂക്ഷതയിൽ കർഷകർ വലയുന്നു.
മുക്കം നഗരസഭയിലെ 17-ആം വാർഡിലും 24-ആം വാർഡിലും പന്നി ശല്യം കൊണ്ട് കർഷകർ പൊറുതിമുട്ടുന്നത്. പകൽ സമയങ്ങളിൽ പോലും പന്നികളുടെ വിളയാട്ടം കാർഷിക മേഖലയെ തളർത്തിരിക്കയാണ് ഒരാഴ്ച്ചക്കിടയിൽ കുലക്കാരായ നൂറു കണക്കിന്
നേന്ത്രവാഴകൾ പന്നികൾ നശിപ്പിച്ചത്. റബ്ബർ ടാപ്പിങ്ങിന്ന് പോകുന്ന തൊഴിലാളികൾക്കും പന്നി ശല്യം മൂലം ഭീതിയിലാണ്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തെലുങ്കാന സംഘത്തിൻ്റെ സഹായത്തോടെ പന്നികളെ വെടിവെച്ചു കൊന്ന രീതിയിൽ മുക്കം നഗരസഭയിലും പന്നി ഷൂട്ടർമാരെ കൊണ്ട് വന്നു പന്നിയെ തുരത്തണമെന്ന് കർഷകക്കൂട്ടായ്കആവശ്യപ്പെടുകയാണ്.
                   

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only