തിരുവമ്പാടി:7000ത്തിലധികം കൗമാര കലാകാരന്മാർ മത്സരിക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവം നവംബർ 14,16,17& 18 തീയതികളിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ മുഖ്യ വേദി ആയും സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ ണ്ടറി, ഹൈസ്ക്കൂൾ സ്കൂളുകളിലായും ഇൻഫന്റ് ജീസസ് ഹൈസ്കൂളിലുമായി നടക്കും സംഘാടകസമിതി അറിയിച്ചു.
തകജം 2022 എന്ന് പേരിട്ടിരിക്കുന്നത് കലോത്സവം പതിനാലാം തീയതി തിങ്കളാഴ്ച ഓഫ് സ്റ്റേജ് ഇനങ്ങളോടെ ആരംഭിക്കും. പതിനാറാം തീയതി ബുധനാഴ്ച 9 30 ന് പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബുക്കളത്തൂർ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർ തോമസ് നാഗ പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും പഞ്ചായത്ത് പ്രസിഡന്റ്മാരായ ആദർശ് ജോസഫ്, വി ഷംലൂലത്ത്, എഇഒ ഓംകാരനാഥൻ, റംല ചോലയ്ക്കൽ തുടങ്ങിയവർ സംസാരിക്കും അവസാന ദിനമായ നവംബർ 18 വെള്ളിയാഴ്ച 6:00 മണിക്ക് സമാപന സമ്മേളനം നടക്കും .താമരശ്ശേരി രൂപതയുടെ അധ്യക്ഷൻ മാർ റെമി ജിയോസ് ഇഞ്ചനാനിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും . ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ജമീല മുൻസിപ്പൽ ചെയർമാൻ പിടി ബാബു പഞ്ചായത്ത് പ്രസിഡണ്ട് മാരായ വി പി സ്മിത തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ അബ്ദുറഹ്മാൻ ബ്ലോക്ക് പഞ്ചായത്ത്മെംബർ ശ്രീ ബിജു എണ്ണാർ മണ്ണിൽ എ.ഇ.ഒ ഓംകാരനാഥൻ ജനറൽ കൺവീനർ അഗസ്റ്റിൻ മഠത്തിൽ പറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും വേദിയിൽ വിതരണം ചെയ്യുമെന്ന് സംഘാടകസമിതി അംഗങ്ങൾ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു.
Post a Comment