Nov 14, 2022

ഗ്രീൻസ് കൂടരഞ്ഞി യുടെ രാഗാസ് 2022 ചിത്രരചനാ മത്സര വിജയികൾ.


കൂടരഞ്ഞി:സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഗ്രീൻസ് കൂടരഞ്ഞി സംഘടിപ്പിച്ച രാഗാസ് 2022 ചിത്രരചനാ മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 200ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മൽസരം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂൾ അസി. മാനേജർ ഫാ.സിബിൻ ചിലമ്പട്ടശ്ശേരി ഉൽഘാടനം ചെയ്തു.
സബ്ജുനിയർ വിഭാഗത്തിൽപുഷ്പഗിരി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ നയന റെന്നി ഒന്നാം സ്ഥാനവും കൂടരഞ്ഞി സ്റ്റെല്ലാ മേരീസ് സ്കൂളിലെ പ്രീതം ബെന്നി രണ്ടാം സ്ഥാനവും, കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ ആൽഫിൻ പോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ബി ഇ എം ഗേൾസ് ഹൈസ്കൂളിലെ ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും, തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു പി സ്കൂളിലെ ക്രിസ് ആന്റോ മാത്യു രണ്ടാം സ്ഥാനവും, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ സെബാസ്റ്റ്യൻ ഡിയോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ അതുൽ കൃഷ്ണ .വി.വി ഒന്നാം സ്ഥാനവും താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ തീർത്ഥ .എസ് രണ്ടാം സ്ഥാനവും, തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂളിലെ ഋഷികേശ് പ്രാൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡ് , മെമൻ്റോ, സർട്ടിഫിക്കറ്റ് എന്നിവയും ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയുടെ വിദ്യാലയത്തിന് എവർ റോളിംഗ് ട്രോഫികളും പ്രസിഡൻ്റ് ടോമി പ്ളാത്തോട്ടം സമ്മാനിച്ചു. ചടങ്ങിൽ സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിന് A ഗ്രേഡ് നേടിയ കൂടരഞ്ഞി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ മെൽവിൻ മാത്യു ജേക്കബ് , അഫിൻ കെ. എ എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. സെക്രട്ടറി തോമസ് തറപ്പേൽ സ്വാഗതവും വൈസ് പ്രസിഡൻറ് ജയേഷ് സ്രാമ്പിക്കൽ നന്ദിയും പറഞ്ഞു. ജോസഫ് പുളിമൂട്ടിൽ , പ്രോഗ്രാം ഡയറക്ടർ ജോയ് മച്ചുകുഴിയിൽ, ട്രഷ്റർ .അഗസ്റ്റിൻ മുതലക്കുഴിയിൽ, ബാബു ചെല്ലന്തറയിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only