കൂടരഞ്ഞി : ഓട്ടോഗാരേജിൽ മോഷണംനടത്തിയ കേസിൽ രണ്ടുപേർ മുക്കം പൊലീസിന്റെ പിടിയിലായി. പെരുമ്പടപ്പ് പാറയിൽ പ്രിൻസ് ക്രിസ്റ്റി(24), കൂടരഞ്ഞി മഞ്ഞളിയിൽ ജോസഫ് (28) എന്നിവരാണ് അറസ്റ്റിലായത്
ഇവർ മോഷണത്തിനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയി ലെടുത്തു. കഴിഞ്ഞ എട്ടിന് കാതിയോട് അങ്ങാടിയിലെ ദിയ ഓട്ടോഗാരേജിൽ നിന്ന് ലോറിയുടെ ഗിയർ ബോക്സും ഗിയർബോക്സ് കെയ്സുകളും ടൂൾസുകളും മോഷണം പോയിരുന്നു
മുക്കം സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രജീഷ്, എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തി ലാണ് സംഘം വലയിലായത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻഡ് ചെയ്തു
Post a Comment