കോഴിക്കോട്: കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ കണ്ട മെസി-നെയ്മർ കട്ടൗട്ട് പോരിന് താമരശ്ശേരി പരപ്പൻ പൊയിലിൽ സിആർ 7 കട്ടൗട്ട് സ്ഥാപിച്ച് കലക്കൻ മറുപടിയുമായി റൊണാൾഡോ ആരാധകർ.
സിആർ7 ഫാൻസ് എന്നെഴുതിയ കൂറ്റൻ കട്ടൗട്ട് ക്രെയിനുപയോഗിച്ചാണ് ഇവിടെ ഉയർത്തിയത്. പോർച്ചുഗീസ് ജേഴ്സിയിൽ കിക്കെടുക്കാനായി തയ്യാറെടുത്ത് നിൽക്കുന്ന റോണോയുടെ ഐക്കണിക് ചിത്രമാണ് കട്ടൗട്ടിലൂടെ താമരശ്ശേരിയിൽ ശ്രദ്ധേയമാകുന്നത്. ഇതോടെ മെസി-നെയ്മർ റൊണാൾഡോ ത്രികോണ മത്സരമായി കട്ടൗട്ട് പോര് മാറി. ഫിഫ ലോകകപ്പിന് മുമ്ബ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന കാഴ്ചയാവുകയാണ് ഇത്.
Post a Comment