Nov 16, 2022

9 വയസ്സുള്ള മകളെ "സുന്ദരി"യാക്കാൻ കണ്ണുകളിൽ പ്ലാസ്റ്റിക് സർജറി ചെയ്യിച്ച് അമ്മ


ബാഹ്യസൗന്ദര്യത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ മനുഷ്യരെക്കൊണ്ട് പലതും ചെയ്യിക്കാറുണ്ട്. രൂപത്തിലെ പോരായ്മകൾ പരിഹരിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം വർധിപ്പിക്കുന്നവരുമുണ്ട്. സാധാരണ 18വയസ്സിന് താഴെയുള്ള കുട്ടികളെ ഇത്തരം പ്രവൃത്തികളിൽ നിന്ന് വിലക്കാറുണ്ട്. ഇത്തരം ശസ്ത്രക്രിയയിലെ അപകടസാധ്യതകൾ തന്നെ കാരണം. എന്നാൽ ഒരു ജാപ്പനീസ് അമ്മ തന്റെ ഒൻപത് വയസ്സുകാരി മകളെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കിയത് സൗന്ദര്യത്തെക്കുറിച്ചുള്ള ഇത്തരം അമിതമായ ഉത്കണ്ഠയുടെ ഫലമായാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യമാണ് ജപ്പാൻ. പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ജാപ്പനീസ് സ്ത്രീകള്‍ക്ക് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നുള്ള പഠനം പോലും പുറത്തുവന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, കുട്ടികളും അതേ സമ്മര്‍ദ്ദം നേരിടുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകുകയും ചെയ്യുന്നു, ഒമ്പത് വയസ്സുള്ള മിച്ചിയെപ്പോലെ.രുചിയാണ് മിച്ചിയുടെ അമ്മ. മേക്കപ്പിനെയും പ്ലാസ്റ്റിക് സര്‍ജറിയെയും കുറിച്ചുള്ള വിഡിയോകള്‍ ഇവര്‍ യൂട്യൂബില്‍ അപ്​ലോഡ് ചെയ്യാറുണ്ട്. ഇരട്ട കണ്‍പോളകള്‍ ഇല്ലാത്തതിനാല്‍ കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച അരക്ഷിതാവസ്ഥയെ കുറിച്ച് ഇവര്‍ പറയുന്നുണ്ട് അതിനാലാണ് ഇത്ര ചെറിയ പ്രായത്തില്‍ തന്നെ മകള്‍ക്ക് ഇരട്ട കണ്‍പോളകള്‍ക്കായുള്ള ശസ്ത്രക്രിയ നടത്തിയതെന്ന് രുചി പറയുന്നു,ഏഷ്യന്‍ രാജ്യങ്ങളില്‍ ഇരട്ട കണ്‍പോളകള്‍ സൗന്ദര്യത്തിന്റെ പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. ഇരട്ട കണ്‍പോളകള്‍ ഇല്ലാത്തതിനാല്‍, തന്റെ അനുജത്തിയെപ്പോലെ തനിക്ക് ഭംഗി തോന്നിയില്ലെന്ന് രുചി പറഞ്ഞു. അതിനാല്‍, തന്റെ മകളെക്കുറിച്ചും ഈ ആശങ്ക തനിക്കുണ്ടായി. മിച്ചിയുടെ കണ്ണുകള്‍ വളരെ ഇടുങ്ങിയതും ‘ആളുകളെ തുറിച്ചുനോക്കുന്നത്’ പോലെ തോന്നിക്കുന്നതുമാണെന്നും ഇവര്‍ പറയുന്നു. അമ്മയുടെ ആഗ്രഹം നടപ്പാക്കാന്‍ വേദനാജനകവും സങ്കീര്‍ണ്ണവുമായ ശസ്ത്രക്രിയയ്ക്ക് മിച്ചി തയ്യാറാവുകയും ചെയ്തു.

കണ്‍പോളകളുടെ പേരില്‍ അവള്‍ക്കൊരു അപകർഷതാബോധം ഉണ്ടാകാന്‍ പാടില്ലെന്നതായിരുന്നു തന്റെ പ്രധാന ആശങ്കയെന്നും അമ്മ രുചി പറഞ്ഞു. അനസ്‌തേഷ്യ കൊടുക്കുന്നത് പരാജയപ്പെട്ടതിനാല്‍ ശസ്ത്രക്രിയയ്ക്കായി രണ്ട് മണിക്കൂറോളം വേണ്ടി വന്നുവെന്നും രുചി കൂട്ടിച്ചേര്‍ത്തു. ജപ്പാനില്‍ ഇത്തരം ശസ്ത്രക്രിയ നിയമപരമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്താം. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കടന്നുപോകാന്‍ ആഗ്രഹിക്കുന്ന ഒരു ദശലക്ഷം ആളുകള്‍ ഉള്ള ലോകത്തിലെ നാലാമത്തെ രാജ്യമാണ് ജപ്പാന്‍. എന്നാല്‍ കുട്ടികളെ ഇത്തരത്തില്‍ ശസ്ത്രക്രിയ്ക്ക് വിധേയമാക്കുന്നതിനെതിരെ ചൈല്‍ഡ് സൈക്കോളജിസ്റ്റ് പ്രൊഫസര്‍ ടോമോഹിറോ സുസുക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only