മലയോര മേഖലയിലെ സജീവ സന്നദ്ധസംഘടനയായ എന്റെ മുക്കം സന്നദ്ധസേനയുടെയും, എന്റെ നെല്ലിക്കപ്പറമ്പ് സന്നദ്ധസേനയുടെയും കർമ്മ ഭാടന്മാരായ ഒരു പിതാവിനെയും മകനെയുമാണ് പരിചയപെടുത്തുന്നത്.
നെല്ലിക്കപറമ്പ് കൊത്താനാപറമ്പ് താമസിക്കുന്ന സി കെ റഫീഖ് ബാബുവും മകൻ പ്ലസ് ടു വിദ്യാർഥിയായ സി കെ റബാഹ് മാണ് ഈ സേവന സന്നദ്ധർ.
അഞ്ചു വർഷം മുൻപ് മുക്കത്തിന്റെ മണ്ണിൽ തുടക്കമായ എന്റെ മുക്കം സന്നദ്ധസേനയുടെ സജീവ പ്രവർത്തകനാണ് ബാബു. എന്റെ മുക്കത്തിന്റെ പ്രവർത്തനങ്ങളിൽ ബാബുവിന്റെ പങ്ക് നിസ്തുലമാണ്. മകൻ റബാഹ് രണ്ട് വർഷം കൊണ്ട് നാടിന്റെ യശ്ശസ്സായി മാറിയ നെല്ലിക്കാപറമ്പ് സന്നദ്ധസേനയുടെ പ്രവർത്തകനും.
പ്രതിഫലേച്ചയില്ലാതെ കർമ്മ രംഗത്ത് സജീവമാവുന്ന ഈ രണ്ട് സംഘടനകളുടെയും ഭാഗമായി പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങായി നിൽക്കുന്ന ഉപ്പക്കും മോനും ഒരായിരം അഭിനന്ദനങ്ങൾ
കാരശ്ശേരി വാർത്തകൾ
കടപ്പാട് :
Babu C K
Ashkersarkar✒️
Post a Comment