ആദിവാസി മേഖലയെ മറയാക്കി നിലമ്പൂരിൽ മിത്ര ജ്യോതി എന്ന സംഘടന നടത്തുകയായിരുന്നു. ഇതിനു മുന്‍പും പല തരത്തിലുള്ള ആരോപണങ്ങൾക്ക് വിധേയനായ വ്യക്തിയാണ് അജു കോലോത്ത് എന്ന അജ്മൽ*
നിലമ്പൂരിൽ ആദിവാസി കുട്ടിയെ കൊണ്ട് മാവോയിസ്റ്റ് അനുകൂല വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചയാളാണ് അറസ്റ്റില അജ്മൽ എന്ന അജു കോലോത്ത് . നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിത്ര ജ്യോതി ട്രൈബല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന് എന്ന എന്‍ ജി ഒ സംഘടന ചെയര്മാന് മഞ്ചേരി മേലാക്കം കോലോത്തും തൊടിക അജ്മല്‍ നെയാണ് നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ അബ്രഹാം അറസ്റ്റ് ചെയ്തത്. സംഘടനയുടെ പേരിലുള്ള ഓമ്നി വാന്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ' നാട് അറിയാത്ത കാട് അറിയുന്ന ജീവിതങ്ങള്‍ ' എന്ന ഡോക്യുമെന്ററിയില്‍ 'തനിക്ക് ഒന്നുകില്‍ പോലീസ് ആവണം, അല്ലെങ്കില്‍ മാവോയിസ്റ്റ് ആവണം'എന്ന തരത്തില്‍ നിലമ്പൂരിലെ ആദിവാസി കോളനിയിലുള്ള ബാലനെ കൊണ്ട് മനപ്പൂര്‍വ്വം പറയിപ്പിച്ചതിനാണ് അജ്മല്‍ അറസ്റ്റിലായത്. മിത്രജ്യോതി ട്രൈബല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന് എന്ന സംഘടനയുടെ പേരില്‍ ആദിവാസി മേഖലയെ മറയാക്കി പണം തട്ടുകയാണ് ഇയാളുടെ ഉദ്ദേശമെന്നാണ് പോലീസ് നിഗമനം. ആദിവാസി മേഖലയില്‍ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ചും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടിയെ കൂട്ടി കൊണ്ട് വീഡിയോ ചിത്രീകരിച്ച് യൂടൂബ്
ചാനല്‍ പ്രവര്‍ത്തകരെ കുറിച്ചും ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ട്..പിടിയിലായ അജ്മലിന്റെ പേരില്‍ എടക്കര, അരീക്കോട്, കുറ്റിപ്പുറം, മഞ്ചേരി എന്നീ പോലീസ് സ്റ്റേഷനില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്.
ആദിവാസികളെ ഭീഷണിപ്പെടുത്തിയതിന് അഗളി പോലീസ് സ്റ്റേഷനിലും കേസ്സ് നിലവിലുണ്ട്. ഈ കേസ്സില്‍ ജയിലില്‍ കഴിഞ്ഞ് വരികയായിരുന്നു. യുട്യൂബിലും ഫേസ്ബുക്കിലും ആദിവാസികളെയും ആദിവാസി കുട്ടികളെയും അവരുടെ ജീവിതത്തെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2015-ല്‍ അജ്മല്‍ സെക്രട്ടറിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട മിത്ര ജ്യോതി സംഘടന തുടങ്ങിയ സമയത്ത് വിദ്യാര്‍ത്ഥികളെയും മറ്റും സംഘടിപ്പിച്ച് കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളും ജനകീയ പരിപാടികളും നടത്തിയിരുന്നു. അജ്മല്‍ പോലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി പണം തട്ടിയ കേസ്സിലുള്പ്പെട്ടതിനെ തുടര്‍ന്ന് മറ്റു കമ്മറ്റി അംഗങ്ങളെല്ലാം ഒഴിഞ്ഞ് പോവുകയായിരുന്നു.
പിന്നീട് 2018-ലെ പ്രളയത്തിനുശേഷം നിലമ്പൂരിലെ വിവിധ ആദിവാസി ഊരുകളില്‍ അജ്മലിന്റെ നേതൃത്വത്തില്‍ സ്പോണ്‍സര്‍മാരുടെ സഹകരണത്തോടെ സന്നദ്ധപ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തുകയും ആദിവാസികള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതി ഇപ്പോള്‍ പാലക്കാട് ജയിലിലാണ്.
Post a Comment