മുക്കം : ആഭിചാരക്കാരേയും മന്ത്രവാദികളേയും നിലക്കുനിർത്താൻ നിയമ നിർമ്മാണം നടത്താൻ സർക്കാർ അമാന്തം കാണിക്കരുതെന്ന് മുക്കം മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു
'വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ' എന്ന ബാനറിൽ നടത്തുന്ന ദ്വൈമാസ ക്യാമ്പയിൻ സമാപനം കുറിച്ചു കൊണ്ട് മുക്കം ശബാബ് നഗറിൽ നടന്ന മണ്ഡലം സമ്മേളനം കെ എൻ എം സംസ്ഥാന ട്രഷറർ എം അഹ്‌മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആസാദ് കൂളിമാട് ആദ്ധ്യക്ഷം വഹിച്ചു
കെ എൻ എം ജില്ലാ സെക്രട്ടരി ടി പി ഹുസൈൻകോയ പ്രമേയാവതരണ പ്രഭാഷണം നടത്തി. കുടുംബസംഗമത്തിൽ മുഹ്സിന പത്തനാപുരം ക്ലാസ്സെടുത്തു
നഗരസഭാ കൗൺസിലർ ഗഫൂർ കല്ലുരുട്ടി , ഐ എസ് എം മണ്ഡലം പ്രസിഡന്റ് പി സി അബ്ദുൽ ഗഫൂർ , എം എസ് എം മണ്ഡലം പ്രസിഡന്റ് ശഹീൻ എൻ കെ സെക്രട്ടരി അനീബ് പി എ എം ജി എം പ്രസിഡന്റ് സാജിദ മജീദ്, സെക്രട്ടരി ഷർജിന കല്ലുരുട്ടി ഐ ജി എം പ്രസിഡന്റ് മുഫീദ ഫെമി ,സെക്രട്ടരി നിഹ്ല പി കരുണ ട്രസ്റ്റ് സെക്രട്ടരി പി സി അബ്ദുന്നാസിർ ആശംസകളർപ്പിച്ചു. ബശീർ കക്കാട് നന്ദി പറഞ്ഞു
Post a Comment