തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ജില്ലാ റിസോഴ്സ് പേഴ്സണും എക്സൈസ് ഉദ്യോഗസ്ഥനുമായ പ്രസാദ് വാവാടിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തുകയും ലഹരിക്കെതിരെ ഒരു കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.
ഇതോടൊപ്പം ലഹരി വിരുദ്ധ ബ്രോഷർ നൽകി കൊണ്ട് "ഒരു കുട്ടി ഒരു വീട് " പദ്ധതി പ്രവർത്തനം ആരംഭിച്ചു. ചടങ്ങിൽ മിനി ജോർജ് ,അമല വർഗീസ്,ടോംസ് റ്റി സൈമൺ എന്നിവർ സംസാരിച്ചു
Post a Comment