കരുവിശ്ശേരി സ്വദേശി വൈഷ്ണവമാത വീട്ടില്‍ കൃഷ്ണ സ്വാമിയെയാണ് എട്ടു ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടര്‍ എന്നിവയും സഹിതം അറസ്റ്റ് ചെയ്തത്.
ഇയാള്‍ വീടിന്റെ മുറ്റത്തുവെച്ച് ചാരായം വാറ്റുന്നതിനിടെയാണ് അറസ്റ്റിലായത്. കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധാകരന്‍, ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജി, പ്രിവന്റിവ് ഓഫിസര്‍മാരായ പ്രിയരഞ്ജന്‍, പി. മനോജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ദീപക്, ടി.വി. നൗഷീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
വാർത്ത ജെനി കോഴിക്കോട്
Post a Comment