സ്പെയിനിന്റെ ഷിപ്പിങ് ഗോളിന് മറുപടിയായി ജർമനിയുടെ അറ്റാക്കിങ് ഗോൾ
മരണഗ്രൂപ്പിൽ ആരും പുറത്തു പോകാം ; ആർക്കും രണ്ടാം റൗണ്ടിൽ പോകാം
സ്കോർ:
സ്പെയിൻ: 01
ജർമനി : 01
ഗ്രൂപ് ഇ കൂടുതൽ സങ്കീർണമായി;
എല്ലാം തീരുമാനിക്കുന്നത് മൂന്നാം മത്സരം
പ്രതിരോധക്കരുത്തില്‍ ജര്‍മനിയും പാസിങ് ഗെയിമിന്റെ വശ്യതയില്‍ സ്‌പെയിനും നേര്‍ക്കുനേര്‍ വന്നപ്പോൾ സമനില കൊണ്ട് തൃപ്തി പെടേണ്ടി വന്നു രണ്ട് പേർക്കും .
സമനില വഴങ്ങിയെങ്കിലും സ്പാനിഷ് പട തന്നെയാണ് ഗ്രൂപ്പ് ഇയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണുള്ളത്. ഒരു പോയന്റുമായി ജര്‍മനി അവസാന സ്ഥാനത്താണ്. ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമാകും.
പകരക്കാരനായി വന്ന ആല്‍വാരോ മൊറാട്ട സ്‌പെയിനിനായി വലകുലുക്കി. ജോര്‍ഡി ആല്‍ബയുടെ മനോഹരമായ ക്രോസ് മികച്ച ഫ്‌ലിക്കിലൂടെ മൊറാട്ട വലയിലെത്തിച്ചപ്പോൾ
ജര്‍മന്‍പട ഞെട്ടലിലായിരുന്നു. മത്സരത്തിന്റെ 62-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളിക്കാന്‍ മൊറാട്ടയ്ക്ക് സാധിച്ചു.
അതിമനോഹരമായ ഗോളിലൂടെ ഫുള്‍ക്രഗ് ജര്‍മന്‍ പടയ്ക്ക് സമനില ഗോള്‍ നേടിക്കൊടുത്തു.
സ്കോർ :
01 : 01
Post a Comment