കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മാന്ത്ര അംഗനവാടിയുടെ ചുറ്റുമതിലാണ് അംഗനവാടി നിർമ്മിച്ച് 12 വർഷങ്ങൾക്കിപ്പുറം യാഥാർത്ഥ്യമായത്. മുക്കം കടവ് കളരിക്കണ്ടി റോഡിൽ മാന്ത്ര ഭാഗത്ത് റോഡരികിൽ സ്ഥിതിചെയ്യുന്ന അംഗനവാടിക്കാണ് വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ടിന്റെ ശ്രമഫലമായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം 9 ലക്ഷം ചിലവഴിച്ച് ചുറ്റുമതിൽ നിർമ്മിച്ചത്.
അംഗനവാടിയുടെ ഒരു ഭാഗത്തുള്ള തോട് കൂടി കെട്ടി സംരക്ഷിച്ചപ്പോൾ അസൗകര്യങ്ങൾക്ക് നടുവിലുള്ള അംഗനവാടിയിലെ കുട്ടികൾക്ക് വലിയ മുറ്റം കൂടി ലഭ്യമായി.
2007 ൽ നിർമിച്ച അംഗൻവാടി യോട് ചേർന്നുള്ള ഗ്രാമ സഭാ ഹാളും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നവീകരണം നടത്തി.
രണ്ടിന്റെയും ഉൽഘടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത നിർവഹിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിജിത സുരേഷ്, ഇ. പി ഉണ്ണികൃഷ്ണൻ,കെ. കോയ, രവി മഠത്തിൽ, ശംസുദ്ധീൻ പി. കെ, വിഷ്‌ണു നമ്പൂതിരി, സാദിഖ് കെ. പി, കുട്ടി പാർവതി ടീച്ചർ, ദേവി എം,എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനവർ കെ. കൃഷ്ണദാസൻ സ്വാഗതവും അംഗനവാടി ടീച്ചർ വി. റോജ നന്ദിയും പറഞ്ഞു.
Post a Comment