Nov 13, 2022

കോട്ടയം പ്രദീപിൻ്റെ മകൾ വിവാഹിതയായി.


രണ്ടു പതിറ്റാണ്ടോളം ചലച്ചിത്രമേഖലയിൽ സജീവമായിരുന്ന കോട്ടയം പ്രദീപിൻ്റെയും മായയുടെയും മകൾ വൃന്ദ വിവാഹിതയായി. തൃശ്ശൂർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ് വരൻ.സിനിമ, രാഷ്ട്രീയ മേഖയടക്കമുള്ള സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.അച്ഛന്റെ സ്ഥാനത്തുനിന്നും വൃന്ദയുടെ കൈ പിടിച്ചു നൽകിയത് പ്രദീപിന്റെ മകൻ വിഷ്ണു ശിവ പ്രദീപ് ആണ്. അച്ഛൻ സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹിക്കുന്നുണ്ടാകും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നാണ് വിവാഹ ചിത്രം കണ്ട ആരാധകർ പറഞ്ഞത്.പെങ്ങളുടെ കല്യാണം കഴിഞ്ഞു, പ്രാർത്ഥനയോടെ നന്ദി എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രങ്ങൾ വിഷ്ണു സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ബി ടെക് ബിരുദധാരിയാണ് പ്രദീപിന്റെ മകൾ വൃന്ദ. ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന വിഷ്ണുവിന് സംവിധാനം ഏറെയിഷ്ടമുള്ള കാര്യമാണ്.കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് നടനായി മുൻനിരയിലേക്ക് എത്തി. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only