Nov 24, 2022

ഭരണ സമിതിക്കെതിരെ ഇടതു മെമ്പർമാർ നിരന്തരം കള്ളം പ്രചരിപ്പിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി സ്മിത"


മുക്കം:.കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടതു മെമ്പർമാർ നിരന്തരം കള്ളം പ്രചരിപ്പിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി സ്മിത, വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന,ഷാഹിന ടീച്ചർ എന്നിവർ പറഞ്ഞു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2021-22 വർഷം 24 റോഡുകൾക്ക് ടെണ്ടർ നടപടികൾ പൂർത്തിയായിരുന്നു. എന്നാൽ ആ വർഷം 5 വർക്കുകൾ മാത്രമാണ് പൂർത്തീകരിക്കാൻ സാധിച്ചിരുന്നത്. 2 വർഷത്തോളമായി വർക്ക് എടുത്ത കരാറുകാർക്ക് പണം ലഭിക്കാത്തതിനാൽ അവർ പിൻവാങ്ങുകയായിരുന്നു.
ഈ വർഷം സ്പിൽ ഓവർ ആയി 19 വർക്കുകൾ കൊണ്ടുവരികയും ചെയ്തു. മുൻ വർഷങ്ങളിൽ 30% തുക മെറ്റീരിയൽ വർക്കിന് ഉപയോഗിക്കാൻ പറ്റിയിരുന്നെങ്കിലും ഈ സാമ്പത്തിക വർഷം മുതൽ 10% തുക മാത്രമേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ.
അത് കൊണ്ട് തന്നെ സ്പിൽ ഓവർ ആയി കൊണ്ടു വന്ന എല്ലാ വർക്കും ഈ വർഷം ഏറ്റെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായി. ഇതിൽ പ്രയോരിറ്റി നൽകി തീരുമാനം എടുക്കുന്നതിനു വേണ്ടി ആണ് ഇന്ന് ഭരണ സമിതി യോഗത്തിൽ അജണ്ട വെച്ചത്. ഇടതു മെമ്പർമാർ അടക്കം എല്ലാ മെമ്പർമാരും തങ്ങളുടെ വാർഡിലെ റോഡിന് മുൻഗണന നൽകണം എന്ന് ആവശ്യപ്പെട്ടു. ആയതിൽ കൂടുതൽ ചർച്ചകൾ നടത്തി തീരുമാനം എടുക്കുന്നതിന് വേണ്ടി അജണ്ട മാറ്റി വെക്കുകയായിരുന്നു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.
പഞ്ചായത്തിലെ SSLC, PLUS 2 വിദ്യാർത്ഥികൾക്ക് ശാന്താ ദാമോദരൻ എന്ടോവ്മെന്റ് കോവിഡ് കാലം ആയതിനാൽ കഴിഞ്ഞ രണ്ട് വർഷമായി നൽകിയിരുന്നില്ല. ഈ വർഷം അത് അവരുടെ കുടുംബാംഗങ്ങളുടെ സാനിധ്യത്തിൽ നൽകുകയും ചെയ്തതാണ്.മറിച്ചുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്.
കാട്ടു പന്നികളെ സംസ്കരിക്കുന്നതിന് ഇതു വരെ പണം അനുവദിക്കുന്നതിന് സർക്കാർ ഉത്തരവ് ഉണ്ടായിരുന്നില്ല. ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റ്‌ ന് വെടി വെക്കാൻ അനുമതി നൽകിയ ഉത്തരവിൽ സംസ്കരിക്കുന്നതിന് പണം നൽകാം എന്ന് കൂടി ഉള്ളത് കൊണ്ട് ആയത് അനുവദിക്കുന്നതിനും, മുൻ ഭരണ സമിതിയുടെ കാലത്ത് നൽകാനുള്ള ഡീസലിന്റെ പണവും ഇന്നത്തെ ഭരണ സമിതി യോഗത്തിൽ നൽകാൻ ആണ് തീരുമാനം എടുത്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only