കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ കീഴിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പ്രൊജക്ട് പ്രകാരം ടിഷ്യുക്കൾച്ചർ വാഴ തൈകൾ അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകൾ ജൈവ വളങ്ങൾ സൂക്ഷ്മ വളക്കൂട്ടുകൾ സ്യൂഡോമോണാസ് ലിക്വിഡ് എന്നിവയടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് വിതരണ ഉൽഘാടനം നിർവ്വഹിച്ചു. കൃഷി ഓഫീസർ മൊഹമ്മദ് പി. എം പദ്ധതി വിശദീകരിച്ചു. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ വാർഡ് മെമ്പർമാരായ സീന ബിജു ബിന്ദു ജയൻ ബാബു മുട്ടോളി,ജോണി വാളിപ്ലാക്കൽ കൃഷി ഉദ്യോഗസ്ഥർ കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment