കൂടരഞ്ഞി :ബഫർ സോണിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പേ കുടിയേറി പാർത്തവരേ താമസ സ്ഥലത്തു നിന്നും ഇറക്കിവിടാൻ ഒരു തരത്തിലും അനുവദിക്കില്ലെന്ന് ജോസ് കെ മാണി എം.പി . സംരക്ഷണ മേഘല വനത്തിനുള്ളിൽ തന്നെ നിലനിർത്തുന്നതിന്ന് പാർട്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മണ്ഡലം പ്രസിഡന്റ് ഷൈജു കോയിനിലം അധ്യക്ഷതവഹിച്ചു.പാർട്ടി ജില്ലാ പ്രസിഡന്റ് ടി എം ജോസഫ്, എൽഡിഎഫ് നേതാക്കളായ ജലീൽ ഇ ജെ, ജോസഫ് കൊറ്റനാൽ, പി എം തോമസ്, തോംസൺ മൈലാടിയിൽ, പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, മെമ്പർമാരായ, ജെറീന റോയ്, വിഎസ് രവി, ബാബു മൂട്ടോളി, എം കെ ഏലിയാസ്,വിനോദ് കിഴക്കയിൽ,സിജോ വടക്കേൻ തോട്ടം,ബേബി തടത്തിൽ,റോയ് കോക്കാപള്ളിയിൽ, വിൽസൺ താഴത്തു പറമ്പിൽ,ജോസഫ് പയ്യമ്പള്ളി,ജിമ്മി ജോർജ് , അഗസ്റ്റിൻ പുതിയടത്ത്ചാലിൽ, അഗസ്റ്റിൻ ചെമ്പോട്ടിക്കൽ, ബേബി പാവയ്ക്കൽ, മാർട്ടിൻ പെരുമന, മാണി വള്ളോപ്പള്ളിയിൽ, തങ്കച്ചൻ കല്ലട, ചാൾസ് പേണ്ടാനത്ത്, മാനുവൽ തടത്തിൽ, ജോബിഷ് മണിമല, സുനിൽ, പ്രദീപ് വടക്കേടത്ത്, റോജൻ പെരുമന, നിതിൻ പുലക്കുടി, തങ്കച്ചൻ എടമനാശേരി, ബാബു പുളിമൂട്ടിൽ, ഫ്രാൻസിസ് കണ്ണഞ്ചിറ, എൽസമ്മ മാണി, ഷിജി ജിമ്മി, മിനി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
Post a Comment