Nov 11, 2022

തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം. കേരള പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ.


തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനെയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ മീഡിയ പേജുകൾ ഉണ്ടോ എന്ന് കണ്ടെത്തുക.മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ പ്രസ്തുത കമ്പനിയുടെ ജോബ് ഓഫർ കണ്ടെത്താൻ കഴിയുമോയെന്ന് നോക്കുക.ജോബ് കമ്പനികളെ കുറിച്ചുള്ള ധാരാളം റിവ്യൂകൾ സെർച്ച് ചെയ്താൽ കാണാൻ കഴിയും. ജോബ് ഓഫർ നൽകിയ കമ്പനിയെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിശോധിക്കുക.കമ്പനിയുടെ വെബ്സൈറ്റ് URL secure ആണോ എന്ന് ഉറപ്പുവരുത്തുക (അഡ്രസ് ബാറിലെ ലോക്ക് ഐക്കോൺ ഉൾപ്പെടെ)ഓഫർ ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളുടെ പേരിൽ പണം ഒടുക്കാനോ, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയോ, ഒരു അഭിമുഖത്തിന് ഹാജരാകാനോ ഇടയായാൽ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളെ കബളിപ്പിക്കാനുള്ള സ്‌കാമറുടെ പ്രിയപ്പെട്ട മാർഗ്ഗമാണ് കുറച്ച് തുക ഒടുക്കിച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നത്.കമ്പനിയിൽ നിന്ന് ഇന്റർവ്യൂവിനുള്ള വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഹാജരാകേണ്ട വിലാസം വിലാസം സെർച്ച് ചെയ്യുക. അങ്ങനെ ഒരു വിലാസം കൃത്യമാണെന്നും നിലവിൽ ഉള്ളതാണെന്നും അത് ഒരു സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തുക.ഇന്റർവ്യൂവിനോ മറ്റ് ആവശ്യങ്ങൾക്കോ കമ്പനിയുടെ ഓഫീസിൽ പോകേണ്ടി വന്നാൽ നിങ്ങൾ എവിടെ പോകുന്നു എന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുക.കമ്പനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച് മുൻകൂട്ടി മനസിലാക്കുക. ജോബ് ഓഫറിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നിയാൽ അഥവാ ജോലിയെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഒരു കാരണവശാലും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകരുത്.#keralapolice #jobscam

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only