കൊയിലാണ്ടി∙ സ്വർണക്കടകളിൽ മോഷണം നടത്തുന്ന 2 സ്ത്രീകൾ കൊയിലാണ്ടിയിൽ പിടിയിലായി. ആന്ധ്ര സ്വദേശികളായ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നു മോഷണം നടത്തിയ ഇവരെ കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെയാണ് പിടികൂടിയത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു. ജ്വല്ലറി ഉടമയുടെ മകന് ഇവരെ മനസ്സിലാകുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.കണ്ണൂർ തളിപ്പറമ്പിൽ ജ്വല്ലറിയിൽ മോഷണം നടത്തുന്ന വിഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. ഇതിനാലാണ് ഇവരെ തിരിച്ചറിയാൻ സാധിച്ചത്. ഇവരുടെ സഹായി എന്ന് കരുതുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. രണ്ട് പേരെയും കൊയിലാണ്ടി പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് പൊലീസിന് കൈമാറി.
Post a Comment