മുക്കം: കാരശ്ശേരി സഹകരണബാങ്കിന്റെ ചെയർമാനായി എൻ.കെ. അബ്ദുറഹിമാനെ വീണ്ടും തിരഞ്ഞെടുത്തു. ആറാംതവണയാണ് അദ്ദേഹം ചെയർമാനാകുന്നത്. വൈസ് ചെയർമാനായി ഇ.പി. ബാബുവിനെയും തിരഞ്ഞെടുത്തു. 13 അംഗ ഭരണസമിതിയിൽ ഐകകണ്ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. ഭരണസമിതി തിരഞ്ഞെടുപ്പിലും എതിരില്ലാതെയാണ് അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.അലവിക്കുട്ടി പറമ്പാടൻ, ഇമ്മാനുവൽ കാക്കക്കൂടുങ്കൽ, കൃഷ്ണൻകുട്ടി കാരാട്ട്, എ.പി. മുരളീധരൻ, കെ. മുഹമ്മദ്, വിനോദ്കുമാർ പുത്രശ്ശേരി, പി.വി. സുരേന്ദ്രലാൽ, ദീപ മാതിരംപള്ളി, രത്ന കല്ലൂർ, റോസമ്മ കോഴിപ്പാടം എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ. വരണാധികാരി ജ്യോതിഷ് കുമാർ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു.കാരശ്ശേരി ബാങ്കിന്റെ പുതിയ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. സി.കെ. കാസിം അധ്യക്ഷനായി. എൻ.കെ. അബ്ദുറഹിമാൻ, വി.എൻ. ജംനാസ്, വി.പി. സ്മിത, എടത്തിൽ ആമിന, സത്യൻ മുണ്ടയിൽ, കെ.പി. അനിൽകുമാർ, ഡോ. സി.ജെ. തിലക്, കെ. കോയ, അലി അക്ബർ, ആഷിക് അലി ഇബ്രാഹിം, ജയിംസ് ജോഷി, എം.പി. അസൈൻ മാസ്റ്റർ, റിൻസി ജോൺസൺ, ഇ.പി. ബാബു എന്നിവർ സംസാരിച്ചു.
Post a Comment